Wednesday, 15 April 2009

വേനല്‍ മഴ

മനുഷ്യന്റെ അഹന്തയുടെ ഫലമാം
ദാഹിച്ചു അവശയാം ഭുമിയെ
ചുംബനത്താല്‍ തൊട്ടുണര്‍ത്തി
തലോടി, വാരിപുണര്‍ന്നവള്‍ക്കു-
ശക്തിയേകി വേനല്‍ മഴ . . . .
പകയുടെ ഹിമാലയം പേറിനടന്നവള്‍
പ്രതികാരജ്വാലയൂതിക്കെടാതെ സുക്ഷിച്ചവള്‍
ഭുമി പറഞ്ഞു,ക്ഷ്മിക്കു‌ നീയെന്റെ മക്കളോട്
അവരെന്നുമെന്റെ ഓമനക്കിടാങ്ങള്‍
വേനല്‍ മഴയുടെ മറുപടി, "പ്രിയ കൂട്ടുകാരി
ആവോളം ബുദ്ധിയും വിവേകവും ഉണ്ടായിട്ടും
നിന്റെ മക്കള്‍ ചെയ്യുന്ന തെറ്റിന്റെ ആഴം അറിയുന്നില്ല "
തെറ്റ് ചെയ്താല്‍ ശിക്ഷിക്കയെന്നതൊരമ്മയുടെ കര്‍ത്തവ്യം
നാളെയൊരിക്കല്‍ അവര്‍്ക്കുതന്നതൊരുദോഷമായ് വരാം .
വേനല്‍ മഴയുടെ വാക്കുകള്‍ക്ക് മുന്നില്‍ മൂകയായ് നിന്നു ഭുമി
മൌനസമ്മതത്തിനു സാക്ഷിയായ
ജീവജാലങ്ങള്‍ പേടിച്ചരണ്ടു
മനുഷ്യന്റെ അഹംഭാവം കൊടുമുടികയറി ,
ഒപ്പം വേനല്‍ മഴയുടെ പ്രതികാരവും .
അവള്‍ പ്രതികാരം കോരിച്ചൊരിഞ്ഞു
സഹായത്തിനായ് കൊടുംകാറ്റും ഇടിമിന്നലുമെത്തി,
പരകായ പ്രവേശത്താലവള്‍ ശിവതാണ്ഡവമാടി
മനുഷ്യന്റെ വിയര്‍പ്പുവളമായ നെല്‍ക്കതിരുകള്‍ കുതിര്‍ത്ത്
കൃഷിയെല്ലാം തുലച്ച് ,ഒപ്പം സ്വപനങളും
പ്രതിരോധിക്കാനാവത്തവര്‍ മരിച്ചു ,
ആവതുള്ളവര്‍ പട്ടിണിയായി .
അമ്മയെ നോവിച്ച മനുഷ്യന്റെ കവിള്‍ത്തടങ്ങള്‍
ചുടുകണ്ണീരാല്‍ പൊള്ളി .
ജീവിതമവനു ദുസ്സഹമായിക്കൊണ്ടിരുന്നു
മനുഷ്യന്റെ അഹന്തയുടെ മഞ്ഞുരുകിത്തുടങ്ങി .
ഭുമിയെയവന്‍ നോവിക്കാതിരിക്കാന്‍ത്തുടങ്ങി .
ഭുമാതാവിനെയവന്‍ സ്നേഹിച്ചുത്തുടങ്ങി
പുനര്‍ജന്മത്തിന് കാരണമായ പ്രിയ കുട്ടുകാരിയെ,
വേനല്‍ മഴയെ നന്ദിയോടവള്‍ സ്മരിച്ചു

7 comments:

  1. പ്രിയ സുഹ്രുത്തെ......

    ഞാന ഉത്ഘാടകന്‍...... അക്ഷരതിന്റെ നിറം വെള്ളയാ നല്ലതു....എന്നു തൊന്നുന്നു...നന്നായി എഴുതാ‍ന്‍ കഴിയട്ടെ...ഞാനും പൂരങ്ങളുടെ നാട്ടുകാരനാ....

    ReplyDelete
  2. ഒര്‌ വേന്‍ല്‍മഴ നനഞ്ഞ പ്രതീതി. നന്ദി

    ReplyDelete
  3. blog bg color white um letters blackilum aakkikoode ...allenkil any light color.. kannu vedanikkunnu .. avide snehikkan manushyan prakrithiye vettippidichu kondirikkunnathu bhoomi motham olichu poyalum nirthumennu thonnunnillaa..irikkunna kompu murikkunna prathibhaasam manushyan thudangiyittu naalethrayaayirikkunnu...nammalororutharum bhodhavaanmaarakan oru"venal mazhakku" kaathu nilkkunnu.. arinjittum ariyaatha pole nadichukondu ..!!

    ReplyDelete